
കോട്ടയം : എൽ.ഡി.എഫ് മേഖലാ ജാഥകൾ വിജയിപ്പിക്കുന്നതിനും, നവമാദ്ധ്യമങ്ങളിലൂടെ പ്രചാരണം സംഘടിപ്പിക്കുന്നതിനും കേരള കോൺഗ്രസ് (എം) ഐ.ടി വിംഗ് നേതൃയോഗം ചേർന്നു. സംസ്ഥാന ഡയറക്ടർ അഡ്വ.അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. പാർട്ടി ഹൈപ്പവർ കമ്മിറ്റി അംഗവും, മീഡിയ കോ-ഓർഡിനേറ്ററുമായ വിജി എം.തോമസ്, ഐ.ടി വിംഗ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ എബ്രഹാം പി.സണ്ണി, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ, ജനറൽസെക്രട്ടറി ഷേക്ക് അബ്ദുള്ള, ജയകൃഷ്ണൻ പുതിയേടത്ത്, അംബിക ഗോപൻ,ഡോ.ബിജു കൈപ്പാറേടൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
