SignIn
Kerala Kaumudi Online
Friday, 24 April 2026 6.07 PM IST

ശബരിപാത : എരുമേലി ടെർമിനൽ സ്റ്റേഷനാകും

Increase Font Size Decrease Font Size Print Page
saba

കോട്ടയം : നിർദ്ദിഷ്ട ശബരി റെയിൽപ്പാതയ്ക്ക് വീണ്ടും ജീവൻവയ്ക്കുമ്പോൾ ടെർമിനൽ സ്റ്റേഷനായി പരിഗണിക്കുന്നത് എരുമേലി.

ഇതോടെ തീർത്ഥാടകർക്ക് ശബരിമലയാത്രയ്ക്കായി ചെങ്ങന്നൂരിൽ ട്രെയിനിറങ്ങി മറ്റ് വാഹനങ്ങൾ തേടേണ്ട അവസ്ഥ ഒഴിവാകും. ഗതാഗതക്കുരുക്കിൽപ്പെടാതെ അതിവേഗം എരുമേലിയിലെത്താമെന്നതും നേട്ടമാണ്. ഐങ്കൊമ്പ്, അമ്പാറ, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ് എന്നിവയാണ് മറ്റു സ്റ്റേഷനുകൾ. കിഫ്ബി ഫണ്ടിൽ നിന്ന് 1900 കോടി അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് വർഷങ്ങളായി മുടങ്ങിക്കിടന്ന പാതയ്ക്ക് പുതുജീവനായത്. എറണാകുളം, ഇടുക്കി, കോട്ടയം, ജില്ലകളിലൂടെ കടന്നു പോകുന്ന പാതക്കായി 204 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുക. 72 കിലോമീറ്റർ ദൂരത്തിൽ 2125 കുടുംബങ്ങളുടെ ഭൂമിയിൽ പദ്ധതിക്കായി റവന്യു വകുപ്പ് കല്ലിട്ടു തിരിച്ചിരുന്നെങ്കിലും ആദ്യം മുതൽ എല്ലാം തുടങ്ങേണ്ടതിനാൽ സ്ഥലവിലയെ സംബന്ധിച്ചടക്കം തർക്കം ഉടലെടുത്തേക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രതിഷേധസാദ്ധ്യത മുന്നിൽക്കണ്ട് സ്ഥലമെടുപ്പ് നടപടികൾ വൈകിപ്പിച്ചേക്കും.

ചരക്കുനീക്കത്തിനും ഗുണകരം

പാത യാഥാർത്ഥ്യമാകുന്നതോടെ ശബരിമല തീർത്ഥാടകർക്ക് മാത്രമല്ല ഭരണങ്ങാനത്ത് അൽഫോൻസാമ്മ തീർത്ഥാടന കേന്ദ്രത്തിലേക്ക് വരുന്നവർക്കും വിദേശ - ആഭ്യന്തര വിനോദസഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടും. കാർഷിക വിളകൾ വേഗത്തിൽ വിപണിയിലെത്തിക്കാനും സഹായകമാകും. പുനലൂരിലേക്കും തിരുവനന്തപുരത്തേക്കും തമിഴ്‌നാട്ടിലേക്കും നീട്ടാം.

രാമപുരം വരെ ആറ് കിലോമീറ്റർ ദൂരമാണ് കല്ലിട്ട് തിരിച്ചത്

ഇനി എരുമേലി സ്റ്റേഷൻ വരെ സ്ഥമെടുപ്പ് പൂർത്തിയാക്കണം.

2021 മേയിൽ പാലാ മിനി സിവിൽ സ്റ്റേഷനിലെ ഓഫീസ് പൂട്ടിയിരുന്നു

ജീവനക്കാരെ നിയമിച്ച് വീണ്ടും ഓഫീസ് തുറക്കാൻ കളക്ടർക്ക് കത്ത്

''മലയോരമേഖലയിലെ ജില്ലകളിലേക്ക് ട്രെയിൻ യാത്രാ സൗകര്യമെന്നത് ഏറെനാളായുള്ള ആവശ്യമാണ്. ടൂറിസരംഗത്തും ഇത് വൻകുതിച്ചുചാട്ടമുണ്ടാക്കും.

രവീന്ദ്രൻ, എരുമേലി

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.