
വൈക്കം : വൈക്കം ടൗൺ നടേൽപള്ളി വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന കഴുന്ന് എഴുന്നള്ളിപ്പ് ഭക്തിനിർഭരമായി. സെന്റ് ലിറ്റിൽ ഫ്ളവർ, സെന്റ് അൽഫോൻസാ, സെന്റ് തോമസ്,ഹോളി ഫാമിലി, സെന്റ് ജോസഫ്, സെന്റ് മേരീസ്, സെന്റ് വിൻസെന്റ് ഡി.പോൾ, മദർ തെരേസാസ് കുടുംബയൂണിറ്റികളുടെനേതൃത്വത്തിൽ കൊച്ചുകവല ജംഗ്ഷനിൽ നിന്ന് സംയുക്ത കഴുന്ന് എഴുന്നള്ളിപ്പ് പള്ളിയിലേയ്ക്ക് പുറപ്പെട്ടു. പള്ളി വികാരി ഫാ.ആന്റണി പരവര, ഫാ.ഷിബു ചാത്തനാട്ട് എന്നിവർനേതൃത്വം നൽകി. ഫാ.ടോണി മാളിയേക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധകുർബാന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
