SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.36 PM IST

പുലിപ്പേടിയിൽ കൊട്ടാരംകട

Increase Font Size Decrease Font Size Print Page
puli

കോരുത്തോട് : പുലിപ്പേടിയിൽ കോരുത്തോട് പഞ്ചായത്തിലെ കൊട്ടാരംകട. മൂത്തേട്ട് വിജേഷിന്റെ വീടിന് പിന്നിൽ കെട്ടിയിട്ടിരുന്ന വളർത്ത് നായയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. സമീപത്തുള്ള കാൽപ്പാടുകൾ പുലിയുടേതെന്ന് വനംവകുപ്പ് ഉറപ്പിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നായയുടെ കരച്ചിൽ കേട്ടെങ്കിലും അസ്വാഭാവികമായി ഒന്നും തോന്നാതിരുന്നതിനാൽ വീട്ടുകാർ ശ്രദ്ധിച്ചില്ല. വിജേഷിന്റെ മാതാവും, ഭാര്യയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വിജേഷിന്റെ ഭാര്യ സരിത പറഞ്ഞു. തുടർന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

ക്യാമറ സ്ഥാപിച്ചു

വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ക്യാമറ സ്ഥാപിച്ചു. രണ്ടുദിവസം മുമ്പ് ഇതിന് സമീപമുള്ള മാങ്ങാപ്പാറ പ്രദേശത്തും വളർത്തുനായയെ ആക്രമിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ ഭീതിയിലാണ് പ്രദേശവാസികൾ. നൂറുകണക്കിന് കുടുംബങ്ങൾ ഇവിടെയുണ്ട്.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY