SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഇന്ന് മുതൽ

Increase Font Size Decrease Font Size Print Page
ksta

കോട്ടയം : കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനം ഇന്ന് മുതൽ 16 വരെ കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടക്കും. ഇന്ന് രാവിലെ 11.30 ന് പ്രതിനിധി സമ്മേളനത്തിൽ ജന.സെക്രട്ടറി ടി.കെ.എ.ഷാഫി പ്രവർത്തനറിപ്പോർട്ടും, പ്രസിഡന്റ് ഡി.സുധീഷ് സംഘടനാറിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് പൊതുചർച്ച.

അഞ്ചിന് സാമ്പത്തിക രംഗത്തെപ്പറ്റിയുള്ള പ്രഭാഷണം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 10 ന് സാംസ്‌കാരിക സമ്മേളനം മന്ത്രി വി.ശിവൻകുട്ടിയും, 2 ന് ട്രേഡ് യൂണിയൻ സമ്മേളനം മന്ത്രി വി.എൻ. വാസവനും ഉദ്ഘാടനം ചെയ്യും. 16 ന് വൈകിട്ട് 3.30 ന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജോസ്.കെ.മാണി എം.പി പ്രസംഗിക്കും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY