
ഈരാറ്റുപേട്ട : വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ നടപ്പിലാക്കുന്ന കേന്ദ്ര - സംസ്ഥാന സംയുക്ത പദ്ധതിയായ അമൃത് കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ.വി.പി നാസർ, വൈസ് ചെയർപേഴ്‌സൺ ഫാത്തിമ അൻസർ, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അഫ്‌സൽ ഇജാസ്, തസ്ലിൻ സിറാജ്, ഇൽമുന്നിസ ഷാഫി, ബീമ നാസർ, റൈന നൗഫൽ, വിവിധ കക്ഷി നേതാക്കളായ സി.പി ബാസിത്, സവാദ് ഇഞ്ചക്കാട്ട്, സുനിൽ കുമാർ, സുബൈർ വെള്ളാപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
