SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.28 PM IST

ഋതി വാർഷിക ആഘോഷം

Increase Font Size Decrease Font Size Print Page
var

തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് മലയാളവിഭാഗം പൂർവ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മയായ ഋതിയുടെ വാർഷികാഘോഷം സംഘടിപ്പിച്ചു. പ്രിൻസിപ്പൾ ഡോ.ആർ അനിത ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ.വി.മഞ്ജു അദ്ധ്യക്ഷയായി. ഋതി പ്രസിഡന്റ് ഡോ.കെ.ടി അബ്ദുസമദ്, സെക്രട്ടറി വി.സി സന്തോഷ്, എം.ജി സർവകലാശാല മുൻ രജിസ്ട്രാർ പ്രൊഫ. എം.ആർ ഉണ്ണി, ഡോ.ബി.പത്മനാഭപിള്ള, പ്രൊഫ.പി.ഡി ശശിധരൻ, പ്രൊഫ.സുലോചന, പ്രൊഫ.പ്രസാദ്, പ്രൊഫ. രമ്യ, ബി.അനിൽകുമാർ, ബിനു ചിത്രം പള്ളി തുടങ്ങിയവർ പ്രസംഗിച്ചു. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ സാബു വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY