SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.35 PM IST

പോള പൂക്കൾ വിരിഞ്ഞു, ചങ്ങനാശേരിയ്ക്ക് നീലവസന്തം

Increase Font Size Decrease Font Size Print Page
pola

ചങ്ങനാശേരി : ബോട്ട് യാത്രയിൽ വില്ലനായെങ്കിലും യാത്രക്കാർക്ക് കാഴ്ചയുടെ വിരുന്നൊരുക്കുകയാണ് പോള പൂക്കൾ.

ചങ്ങനാശേരി ബോട്ട് ജെട്ടിയിലും, എ.സി കനാലിലുമാണ് ലാവൻഡർ നിറത്തിൽ പോള പൂക്കൾ തിങ്ങി നിറഞ്ഞ് പൂത്ത് നിൽക്കുന്നത്. മുൻകാലങ്ങളിലും പോള പൂത്തിരുന്നെങ്കിലും ഇത്രയും ഇതാദ്യമായാണ്. രാവിലെയും വൈകിട്ടും ഇതുവഴി കടന്നു പോകുമ്പോൾ പൂക്കൾ കണ്ട് ചിത്രങ്ങൾ എടുക്കുന്നവർ നിരവധിയാണ്. സായാഹ്നങ്ങളിലും അവധി ദിവസങ്ങളിലും പൂക്കളുടെ ഭംഗി ആസ്വദിക്കാനും ഫോട്ടോയെടുക്കുന്നതിനും ആളുകൾ എത്തുന്നുണ്ട്. സോഷ്യൽമീഡിയകളിലും പോളപ്പൂക്കൾ തംരഗമാകുകയാണ്. ഇടക്കാലത്ത് മനയ്ക്കച്ചിറയിലായിരുന്നു പോള പൂക്കൾ വ്യാപകമായി പൂത്തിരുന്നത്. കോടിമതയിലും സമാനമായി പോള പൂക്കൾ വിരിഞ്ഞിട്ടുണ്ട്. സഞ്ചാരികൾ എത്തുന്നതോടെ ടൂറിസം സാദ്ധ്യതയ്ക്കാണ് വഴിതുറക്കുന്നത്.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY