SignIn
Kerala Kaumudi Online
Thursday, 19 February 2026 12.04 AM IST

കൂൺ ഗ്രാമം പദ്ധതി തുടങ്ങി

Increase Font Size Decrease Font Size Print Page
mushroom

ചങ്ങനാശേരി : ചങ്ങനാശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന കൂൺഗ്രാമം പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത കർഷകർക്കുള്ള കൂൺ കൃഷി പരിശീലനവും, ഉത്പാദനോപാദികളുടെ വിതരണവും നടത്തി. നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂന്നാം വാർഡ് കൗൺസിലർ വി.കെ സത്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ശക്തി റെജി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ജോസഫ് ചാക്കോ, കൃഷി ഓഫീസർ പി.ബിജു, അസി.കൃഷി ഓഫീസർ ബി.കെ ശരത് ചന്ദ്രൻ, ഷൈനി അഷറഫ് എന്നിവർ പങ്കെടുത്തു. കൊട്ടാരക്കര, കുളക്കട കൃപ മഷ്‌റൂം സെന്ററിലെ പ്രദീപ് കുമാർ ക്ലാസുകൾ നയിച്ചു.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY