
കോട്ടയം : മീനച്ചിൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാർ പ്രസിഡന്റ് സുബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എസ് വിജയകുമാരി അദ്ധ്യക്ഷത വഹിച്ചു.
4.81 കോടി രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ആർ. സീന,സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ഷൈനി തോമസ്, ഓമന സോമൻ, പഞ്ചായത്ത് അംഗങ്ങളായ പി.ജെ. സതീഷ്‌കുമാർ, അഞ്ജന തെരേസ് മാത്യു, സി.ബി. ബിജു, ജിജി ജോമോൻ, സ്വപ്ന രമേശ്, ആശ സന്തോഷ്, ബിൻസി ഐസക്ക്, എം.എസ്. ശരത്കുമാർ, പ്രിൻസ് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
