
തലയോലപ്പറമ്പ് : ദേവസ്വം ബോർഡ് കോളേജ് ഭൂമിത്രസേന ക്ലബിന്റെ നേതൃത്വത്തിൽ ലോക തണ്ണീർത്തട ദിനം ആഘോഷിച്ചു. കോളേജിൽ ചിത്ര പ്രദർശനം, തണ്ണീർത്തടങ്ങളുടെ പ്രധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ മിഠായിക്കുന്നം ഗവ. എൽപി സ്‌കൂളിൽ ചിത്ര രചന മത്സരം എന്നിവ സംഘടിപ്പിച്ചു. തണ്ണീർത്തടങ്ങളുടെ സാംസ്‌കാരിക പൈതൃകകത്തെക്കുറിച്ച് ഡി.ബി കോളേജ് ഭൂമിത്രസേന ക്ലബ് കോ - ഓർഡിനേറ്റർ കെ.എം സരിത ക്ലാസ് എടുത്തു. സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ജിജോ അദ്ധ്യക്ഷത വഹിച്ചു. വിജയികളായ കുട്ടികൾക്ക് ഉപഹാരങ്ങളും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |