
കോട്ടയം : തിടനാട് സെന്റ് ജോസഫ് ചർച്ചിന്റെ കീഴിലുള്ള ഊട്ടുപാറ കുരിശുമലയിലെ മാർസ്ലീവാ ചാപ്പലിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കുമളി അമരാവതി പാണംപറമ്പിൽ അലൻനെയാണ് തിടനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 19 നാണ് സംഭവം. ആംപ്ലിഫയറും, ലൗഡ് സ്പീക്കറും, മൈക്രോഫോണും, ബൈനോക്കുലറും നേർച്ചപ്പെട്ടിയിൽ ഉണ്ടായിരുന്ന ആയിരം രൂപയുമാണ് മോഷ്ടിച്ചത്. സംഭവത്തിനുശേഷം പ്രതി ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. തിടനാട് എസ്.ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ ഡിവൈ.എസ്.പി കെ.സദന്റെ മേൽനോട്ടത്തിൽ എ.എസ്.ഐ ടി.സ് രാജേഷ്, സി.പി.ഒ കെ.എസ് ശ്രീജിത് , സി.പി.ഒ റസിലി കെ.റഷീദ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |