കോട്ടയം: കെട്ടിടങ്ങളുടെ കാലപ്പഴക്കം അടക്കമുള്ള പ്രശ്നങ്ങൾ മൂലം ജില്ലയിലെ 24 പോളിംഗ് ബൂത്തുകൾ സൗകര്യങ്ങമുള്ള കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിന് നടപടി ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ബൂത്തുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. പുതിയ സ്ഥലത്തേക്കും മാറുന്നതിനുള്ള നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തിനായി സമർപ്പിക്കും. മാറ്റം നിർദേശിച്ച 24 ബൂത്തുകളിൽ 13 എണ്ണത്തിന് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനും 11 എണ്ണത്തിന്റെ കെട്ടിടത്തിനും മാറ്റം വരുത്താനാണ് നിർദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |