SignIn
Kerala Kaumudi Online
Wednesday, 25 September 2024 9.31 PM IST

രക്തസാക്ഷി മണ്ഡപം തകർത്ത നിലയിൽ

Increase Font Size Decrease Font Size Print Page
manda

കോട്ടയം: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൂലേടത്ത് സ്ഥാപിച്ച രക്തസാക്ഷി മണ്ഡപവും കൊടിമരവും കൊടി തോരണങ്ങളും തകർത്ത നിലയിൽ. മൂലേടം ദിവാൻ കവലയിൽ ബുധനാഴ്ച രാത്രിയിലാണ് സംഭവം. ഇവ തകർത്ത് റോഡിൽ എറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫീസർ ടി.ആർ. ജിജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ആക്രമണങ്ങൾക്ക് പിന്നിൽ കോൺഗ്രസാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. അതേസമയം മൂലേടത്ത് സി.പി.എം മനപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണെന്നും രക്തസാക്ഷി മണ്ഡപവും കൊടിമരവും തകർത്തത് സി.പി.എമ്മിലെ വിഭാഗീയതയുടെ ഭാഗമാണെന്നും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, MANDA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.