കോട്ടയം . കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയർത്തി മുസ്ലിം യൂത്തുലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് സംസ്ഥാന സെക്രട്ടറി നസീർ കാര്യറ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജി കൊറ്റമ്പടം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്സാർ മുരക്കോലിൽ, ബിലാൽ റഷീദ്, മുജീബ് റഹ്മാൻ, നിയാസ് വൈക്കം,മാഹീൻ കടുവാ മുഴി, റാസി പുഴക്കര, മനാഫ് കണ്ടത്തിൽ, അസീസ് കുമാരനെല്ലൂർ, ബഷീർ പുത്തൻപുര, ലത്തീഫ് കെ.എച്ച്, അമീൻ പിട്ടയിൽ, ഒബി യഹിയ തുടങ്ങിയവർ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |