ചങ്ങനാശേരി . ഹയർസെക്കൻഡറി മൂല്യനിർണയത്തിന് പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ഡി.എസ്.ടി.എ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മുൻ വർഷം വരെ 80 മാർക്കിന്റെ 26 പേപ്പറുകൾ മൂല്യനിർണയം നടത്തിയ സ്ഥാനത്ത് ഈ വർഷം 34 പേപ്പറുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഒരു പേപ്പർ മൂല്യനിർണ്ണയം നടത്തി മാർക്ക് എഴുതിച്ചേർക്കുന്നതിന് 15 മിനിട്ട് പോലും അനുവദിച്ചിട്ടില്ല. വിദ്യാഭ്യാസ നിലവാരത്തെ തകർക്കുന്ന അപ്രായോഗികവും അശാസ്ത്രീയവുമായ നിർദ്ദേശം പിൻവലിക്കും വരെ ഒരു ദിവസം ഒരു കെട്ട് പേപ്പർ മാത്രം നോക്കി പ്രതിഷേധിക്കുന്നതിന് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ബി. കൃഷ്ണ കുമാർ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |