ചങ്ങനാശേരി. ലീഗൽ മെട്രോളജി പിഴവുകൾക്ക് ക്രിമിനൽ നടപടി ഒഴിവാക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് കൺസ്യൂമർ ഗൈഡൻസ് സൊസൈറ്റി യോഗം വിലയിരുത്തി. രാജ്യത്തെ കുത്തകകളെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത്തരം നടപടി. വാണിജ്യ രംഗത്ത് ഉപയോഗിക്കുന്ന അളവുതൂക്ക ഉപകരണങ്ങളിലെ കൃത്യത ഉറപ്പാക്കി ലഭിക്കുകയെന്നുള്ളത് ഉപഭോക്താവിന്റെ അവകാശമാണ്. ഉപഭോക്തൃ നിയമത്തെപോലും വെല്ലുവിളിക്കുന്ന ഇത്തരം നടപടി നടപ്പാക്കരുതെന്ന് സൊസൈറ്റി കേന്ദ്രമന്ത്രിക്കയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. വിമൽചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.റൂബിൾരാജ്, ജോസുകുട്ടി നെടുമുടി, അഡ്വ.തോമസ് ആന്റണി, ഡോ.ബിജു മാത്യു, പി.എസ്.റഹിം, മാത്യു ജോസഫ്, പി.എസ്.ശശിധരൻ, ഇ.കെ.വിനോദ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |