കോട്ടയം. കേരളാ സോമിൽ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം പുതുപ്പള്ളിയിൽ ആഘോഷിച്ചു. പ്രസിഡന്റ് കെ.ആർ.പ്രസാദ് കുഴുപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൃക്ഷത്തൈ വിതരണം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിച്ചു. പള്ളം ബ്ളോക്ക് പഞ്ചായത്തംഗം സിബി ജോൺ, ഗ്രാമപഞ്ചായത്തംഗം വത്സമ്മ മാണി എന്നിവർ ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ജോർജ് വലിയവീടൻ, രക്ഷാധികാരികളായ എ.ജെ.തോമസ്, ശശിധരൻ സിത്താര എന്നിവർ നേതൃത്വം നൽകി. വി.മുരളീധരൻ, ജോസ് പ്രകാശ്, രൂപേഷ് സ്റ്റീഫൻ ജോർജ്ജ്, കെ.പി.കുര്യൻ, കെ.സി.കുര്യാക്കോസ്, ജോൺ കെ.പീറ്റർ, തുഷാർ ബാബു എന്നിവർ സംസാരിച്ചു. പങ്കെടുത്തവർക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |