കോട്ടയം. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഊർജരംഗത്തെ നേട്ടങ്ങളും ഊർജസംരക്ഷണ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഉജ്വൽ ഭാരത് ഉജ്വൽ ഭവിശ്യ പവർ എന്ന പേരിൽ ജില്ലയിൽ പരിപാടികൾ സംഘടിപ്പിക്കും. ഊർജ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കുക, സർക്കാരിന്റെ ഊർജരംഗത്തെ നേട്ടങ്ങൾ അറിയിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. 26ന് ചങ്ങനാശേരി എസ്.ബി. കോളേജിലും 30ന് കോട്ടയം ബസേലിയസ് കോളേജിലും വിഷയാധിഷ്ഠിതമായ നാടകങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, വീഡിയോ പ്രദർശനം എന്നിവ നടക്കും. ആലോചന യോഗം കളക്ടർ ഡോ.പി.കെ.ജയശ്രീയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ ജിയോ ടി.മനോജിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |