കോട്ടയം. താരയുടെയും ചുമട്ടുകൂലിയുടെയും പേരിലുള്ള ചൂഷണം തടയണമെന്നാവശ്യപ്പെട്ട് പാഡി മാർക്കറ്റിംഗ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കർഷക ധർണ ദേശീയ കർഷക ഫെഡറേഷൻ പ്രസിഡന്റ് ജോർജ് മുല്ലക്കര ഉദ്ഘാടനം ചെയ്തു. തോന്നും പടി കിഴിവ് ഈടാക്കുന്ന സമ്മർദ്ദതന്ത്രമാണ് ഏജന്റുമാർ പയറ്റുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജില്ലാ പ്രസിഡന്റ് ജോസഫ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത് ജോർജ് മണലിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ജയിംസ് കുറ്റിക്കോട്ടയിൽ, ട്രഷറർ പ്രൊഫ.വി.എം.ജോർജ്, എറണാകുളം ജില്ലാ പ്രസിഡന്റ് ജോർജ് കുട്ടി പോൾ പാടത്ത് , പി.സി ബേബി, എബി ഏറങ്കേരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |