വൈക്കം . കേരള വാട്ടർ അതോറിട്ടിയിലെ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടത്തിയത്തോടൊപ്പം പെൻഷൻകാരുടെ ആനുകൂല്യങ്ങളും പരിക്ഷ്കരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ സമരം നടത്തി. വാട്ടർ അതോറിട്ടിയിലെ ജീവനക്കാർക്ക് ശമ്പള പരിഷ്ക്കരണം നടത്തിയെങ്കിലും പെൻഷൻകാരെ അവഗണിക്കുകയാണ് ചെയ്തതെന്നും സമരക്കാർ ആരോപിച്ചു. വൈക്കം സബ് ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന കമ്മിറ്റിയംഗം പി കെ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വി സതീശൻ ,കെ രവീന്ദ്രൻ ,കെ പൊന്നപ്പൻ, സി എസ് വിജയൻ ,എം എസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |