കോട്ടയം. റാന്നി വനം ഡിവിഷന്റെ സമീപമുള്ള ജനവാസ മേഖലയില്‍ കടുവ ഇറങ്ങിയ സാഹചര്യത്തിൽ മലയോര മേഖലയിലെ ജനങ്ങളുടെ ഭീതി അകറ്റാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ.മാണി എം.പി. ആവശ്യപ്പെട്ടു. ജന പ്രതിനിധികളുടേയും കര്‍ഷകരുടേയും യോഗം വിളിച്ചു ചേര്‍ക്കണം. ജനവാസ മേഖലയിലെ കടുവ സാന്നിധ്യം ജനസന്ദ്രതയേറിയ സംസ്ഥാനത്ത് പുതിയ പ്രതിസന്ധി സൃഷ്ടിക്കും. അതീവ ഗൗരവമായ ഈ സാഹചര്യം വിലയിരുത്തി സംസ്ഥാനതലത്തില്‍ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിക്കണം. മലയോര നിവാസികളുടെ ജീവനും സ്വത്തിനും വനംവകുപ്പ് സംരക്ഷണം നല്‍കണം. കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരവും അനുവദിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |