പാറശാല: ബാംഗ്ലൂരിൽ നിന്നു കേരളത്തിലേക്ക് ബസിൽ കടത്തിയ 70 ഗ്രാം എം.ഡി എം.എയുമായി രണ്ട് യുവാക്കൾ പൊലീസിലെ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായി. പേരൂർക്കട കുടപ്പനക്കുന്ന് അമ്പഴംകോട് വിശ്വഭാരഥിയിൽ യുവരാജ് വി.ആർ(30), കാട്ടാക്കട, പൂവച്ചൽ, ആലുമുക്ക്,കൊണ്ണിയൂർ ഏന്തിവിള വീട്ടിൽ അൻവർ.എ(24) എന്നിവരാണ് പിടിയിലായത്..
ഇന്നലെ രാവിലെ ഡാൻസാഫ് സംഘവും പാറശാല പൊലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനകിടെയാണ് പ്രതികൾ പിടിയിലായത്.ബംഗ്ലൂരിൽ നിന്നു വാങ്ങിയ എം.ഡി എം.എയുമായി ആഡംബര ബസിൽ നാഗർകോവിലിൽ എത്തിയശേഷം കെ.എസ്.ആർ.ടി.സി ബസിൽ കയറി തിരുവനന്തപുരത്തേക്ക് വരുമ്പോണ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |