പാലാ . വീറുറ്റ പോരാട്ടവുമായി താരങ്ങൾ കളം നിറഞ്ഞപ്പോൾ രണ്ടാം ദിനവും ഈരാറ്റുപേട്ടയ്ക്ക് സ്വന്തം. 36 സ്വർണവും 17 വെള്ളിയും 15 വെങ്കലവും നേടി 276 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 13 സ്വർണവും 14 വെള്ളിയും 6 വെങ്കലവും ഉൾപ്പെടെ 119 പോയിന്റ് നേടി പാലാ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 7 സ്വർണവും 8 വെള്ളിയും 16 വെങ്കലവും നേടി 81 പോയിന്റോടെ കാഞ്ഞിരപ്പള്ളി മൂന്നാമതും. സ്കൂളുകളിൽ പൂഞ്ഞാർ എസ് എം വി എച്ച് എസ് എസ് ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. 28 സ്വർണവും 15 വെള്ളിയും 12 വെങ്കലവുമായി 197 പോയിന്റാണുള്ളത്. 10 സ്വർണം, 8 വെള്ളി, 2 വെങ്കലം നേടി 76 പോയിന്റുമായി പാലാ സെന്റ് തോമസ് എച്ച് എസ് എസ് രണ്ടാമതും, 24 പോയിന്റുമായി കുറുമ്പനാടം സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് മൂന്നാമതുമാണ്. പൂഞ്ഞാർ എസ് എം വിയിലെ ദേവിക ബെൻ, ബേസിൽ ബിനോയ്, ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസ് എസിലെ ആഷ്ന ബൈജു എന്നിവർ ഹാട്രിക് സ്വർണം കരസ്ഥമാക്കി. ക്രോസ് കൺട്രി, ട്രിപ്പിൾ ജംമ്പ്, 200 മീറ്റർ, 4*400 മീറ്റർ റിലേ തുടങ്ങിയ മത്സരങ്ങൾ ഇന്ന് നടക്കും. മേള ഇന്ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |