കോട്ടയം . ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ കമ്മിറ്റി ചേർന്നു. കേരളം നേരിടുന്ന മുഖ്യപ്രശ്നങ്ങളിൽ ഒന്നാണ് മാലിന്യസംസ്കരണം. കുടുംബസമേതം ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് ഉണ്ടാകുന്ന അടുക്കള മാലിന്യങ്ങൾ സംസ്കരിക്കുന്ന പ്ലാന്റുകൾ എല്ലാ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രശ്നം പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി ജോസഫ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സെബാസ്റ്റ്യൻ മുതലക്കുഴി, വൈസ് പ്രസിഡന്റ് ബാബു ചെറിയാൻ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി റ്റോമി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |