കോട്ടയം. യു.ഡി.എഫ് നിയോജകമണ്ഡലം മണ്ഡലം നേതാക്കളെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് ജില്ലാ നേതൃസമ്മേളനം ഇന്ന് 4ന് കോട്ടയം ഡി.സി.സി ഓഡിറ്റോറിയത്തിൽ നടത്തും. യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. കോൺഗ്രസ് അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, മോൻസ് ജോസഫ് എം.എൽ.എ, മാണി സി കാപ്പൻ എം.എൽ.എ, മുൻ മന്ത്രി കെ.സി.ജോസഫ്, മുൻ എം.പി ജോയി എബ്രാഹം, യു.ഡി.എഫിന്റെ സംസ്ഥാന-ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസും ജില്ലാ സെക്രട്ടറി അസീസ് ബഡായിലും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |