കോട്ടയം . തെക്കുംതല കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ നടക്കുന്ന വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ കളക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ തെളിവെടുപ്പ് നടത്തി. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപക ജീവനക്കാർ എന്നിവരുമായി മൂന്നുഘട്ടങ്ങളിലായിട്ടായിരുന്നു കമ്മിഷൻ നേരിൽ കണ്ടു സംസാരിച്ചത്.
മുൻ ചീഫ് സെക്രട്ടറിയും കമ്മിഷൻ ചെയർമാനുമായ കെ ജയകുമാർ, നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ എൻ കെ ജയകുമാർ എന്നിവരായിരുന്നു സമിതിയിലുണ്ടായിരുന്നത്. 26 പേർ കമ്മിഷന് മുൻപിൽ ഹാജരായി മൊഴി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |