കോട്ടയം : സംസ്ഥാന സർക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ തൊഴിൽമേള സ്‌പെക്ട്രം 2023 ഏറ്റുമാനൂർ ഐ.ടി.ഐയിൽ സംഘടിപ്പിച്ചു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ തൊഴിൽമേള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ ജോബ് പോർട്ടലിലൂടെ ജില്ലയിൽ രജിസ്റ്റർ ചെയ്ത 101 കമ്പനികളിൽ നിന്ന് 43 സ്ഥാപനങ്ങൾ മേളയിൽ പങ്കെടുത്തു. ജില്ലയിലെ അഞ്ച് ഗവൺമെന്റ് ഐ.ടി.ഐകൾ, പട്ടികജാതി വകുപ്പിന് കീഴിലുള്ള നാല് ഐ.ടി.ഐകൾ, 19 സ്വകാര്യ ഐ.ടി.ഐകളുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ആയിരത്തിലധികം ഉദ്യോഗാർത്ഥികൾ മേളയിൽ പങ്കെടുത്തു. എഴുന്നൂറോളം ട്രെയിനികളെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി. 31 വിവിധ ട്രേഡുകളിൽ പരിശീലനം പൂർത്തിയാക്കിവരും മേളയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |