കോട്ടയം . ഊർജ സംരക്ഷണ ശില്പശാല കങ്ങഴ ഗ്രാമപഞ്ചായത്ത് ഹാളിൽ ചീഫ് വിപ്പ് എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് റംല ബീഗം അദ്ധ്യക്ഷയായി. ഇ എം സി റിസോഴ്സ് പേഴ്സൺ സിബി പുരയിടം ക്ലാസുകൾ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ മണി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എം മാത്യു, സ്ഥിരംസമിതി അദ്ധ്യക്ഷാരായ ജയ സാബു, വത്സലകുമാരി കുഞ്ഞമ്മ, എം എ ആന്ത്രയോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ എം ജയലാൽ, ചന്ദ്രലേഖ മോഹൻ, ഷിബു ഫിലിപ്പ്, സി വി തോമസ്കുട്ടി, സെക്രട്ടറി മുഹമ്മദ് റഖീബ, സി ഡി എസ് ചെയർപേഴ്സൺ പ്രീത ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |