കോട്ടയം . എം.ജി സർവകലാശാലയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷച്ചടങ്ങിൽ വൈസ് ചാൻസലർ സാബു തോമസ് ദേശീയ പതാക ഉയർത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. രാജ്യത്തെ സമ്പൂർണ വികസിത രാജ്യമാക്കി മാറ്റുന്നതിൽ സർവകലാശാലകൾക്കും കോളേജുകൾക്കും നിർണായക പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക, സാമൂഹ്യ മേഖലകളിൽ ജനാധിപത്യ സംസ്‌കാരം വളർത്താൻ യുവ തലമുറ ജാഗ്രത പുലർത്തണം. വിദ്യാഭ്യാസ രംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വിപുലമായ മാറ്റങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പരിശ്രമം ഉണ്ടാകണമെന്നും വൈസ് ചാൻസലർ നിർദ്ദേശിച്ചു. പ്രോ വൈസ് ചാൻസലർ സി ടി അരവിന്ദകുമാർ, രജിസ്ട്രാർ ബി പ്രകാശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |