തൊട്ടിൽപാലം: കാവിലുംപാറ ഗവ. ഹൈസ്കുളിലെ തെരഞ്ഞെടുക്കപ്പെട്ട 50 ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുളള ഒരു മാസം നീണ്ടു നിൽക്കുന്ന കോച്ചിംഗ് ക്യാമ്പിന്റെയും പുതിയ വോളി ബോൾ കോർട്ടിന്റെയും ഉദ്ഘാടനം എൻ.ഐ.എസ് കോച്ച് പി.എ തോമസ് നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ജി. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സിനിയർ അദ്ധ്യാപകൻ എം.എം. റോയ്, സ്റ്റാഫ് സെക്രട്ടറി ഷില, എം.പി.ടി.എ. ചെയർപേഴ്സൻ വീണ പവിത്രൻ, പി.ടി.എ.പ്രസിഡന്റ് പി.കെ. രാജീവൻ സ്വാഗതവും പ്രധാനാദ്ധ്യാപകൻ മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. കായികാദ്ധ്യാപകനും വോളിബോൾ താരവുമായ ഷഫീഖ് കുറ്റ്യാടിയാണ് ക്യാമ്പിന് നേത്യത്വം കൊടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |