SignIn
Kerala Kaumudi Online
Friday, 13 September 2024 11.07 AM IST

@ വാഹനങ്ങൾക്ക് മനുഷ്യാവകാശ കമ്മിഷന്റെ പൂട്ട് സ്‌കൂളുകൾക്ക് മുന്നിൽ അമിത വേഗം വേണ്ട

Increase Font Size Decrease Font Size Print Page
human
മനുഷ്യാവകാശ കമ്മിഷൻ

കോഴിക്കോട് : സ്‌കൂളുകൾക്ക് മുന്നിൽ വാഹനങ്ങൾ വേഗത പരമാവധി കുറയ്ക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

സ്‌കൂളുകൾക്ക് മുന്നിലൂടെ സഞ്ചരിക്കുന്ന ബസുകൾ വേഗത കുറച്ച് കുട്ടികൾക്ക് അപകടമുണ്ടാകാത്ത വിധം സഞ്ചരിക്കാനുള്ള നടപടികൾ ആർ.ടി.ഒ സ്വീകരിക്കണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ നിർദ്ദേശിച്ചു. റോഡിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കാൻ തടസമുണ്ടെങ്കിൽ സ്‌കൂളുകളുടെ സാമീപ്യം അറിയിക്കുന്ന ട്രാഫിക് സന്ദേശങ്ങൾ വ്യക്തമായി കാണുന്ന വിധം പ്രദർശിപ്പിക്കണം. സ്‌കൂളുകൾക്ക് മുന്നിലുള്ള സീബ്രാലൈനുകൾ പ്രത്യക്ഷത്തിൽ കാണുന്ന വിധത്തിൽ പെയിന്റ് ചെയ്യണം. സ്‌കൂൾ സമയങ്ങളിൽ മുൻവശമുള്ള റോഡുകളിൽ പൊലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കണം.

വെസ്റ്റ് ഹിൽ സെന്റ് മൈക്കിൾസ് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സമർപ്പിച്ച പരാതിയിലാണ് നടപടി. സ്‌കൂളിന് മുന്നിലുള്ള വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കണമെന്നാണ് ആവശ്യം. കോഴിക്കോട് ഐ.ജിയും ജില്ലാ പൊലീസ് മേധാവിയും റിപ്പോർട്ട് സമർപ്പിച്ചു. സ്‌കൂളിന് മുന്നിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സീബ്രാ ലൈൻ വരയ്ക്കാനും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കാമെന്ന് ആർ.ടി.ഒ കമ്മിഷനെ അറിയിച്ചു. ജില്ലാ പൊലീസ് മേധാവി, ആർ.ടി.ഒ, ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്കാണ് നിർദ്ദേശം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.