വടകര: ചോറോട് ഗ്രാമ പഞ്ചായത്തിന്റെ 2025 -26 വർഷത്തെ പദ്ധതി രൂപീകരണ വികസന സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ പദ്ധതി വിശദീകരിച്ചു. സ്ഥിരം സമിതി അംഗങ്ങളായ സി.നാരായണൻ , ശ്യാമള പൂവ്വേരി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എം. വാസു, ജനപ്രതിനിധികളായ ശ്യാമള കൃഷ്ണാർപ്പിതം, റിനീഷ് കെ.കെ., അബൂബക്കർ വി.പി., പ്രസാദ് വിലങ്ങിൽ, പ്രിയങ്ക സി.പി, ലിസ്സി .പി എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജീവൻ. വി സ്വാഗതവും അസി. സെക്രട്ടറി അനീഷ് കുമാർ ടി.പി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |