കോഴിക്കോട്: ക്വാറി ഉത്പന്നങ്ങളുടെ വില വർധനവിനെതിരെ 28 ന് കളക്ട്രറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്‌റ്റേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വില വർധിപ്പിക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല. വില വർധനവ് തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ക്വാറി ഉടമകളെ പ്രോത്സാഹിക്കുന്ന നിലപാടാണ് സർക്കാറിനുള്ളതെന്നും സ്വകാര്യ കോൺട്രാ്ര്രകർമാർ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ പി.ബി.സി.എ സംസ്ഥാന പ്രസിഡന്റ് സി.കെ വേലായുധൻ, അബ്ദുൽ റസാഖ്, ജില്ലാ പ്രസിഡന്റ് എ ഷൺമുഖൻ, സെക്രട്ടറി രമേശൻ ടി.സി ട്രഷറർ പുഷ്പാധരൻ എ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |