നാദാപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപറേറ്റീവ് സ്റ്റോറിന്റ നേതൃത്വത്തിൽ നാദാപുരത്ത് സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു. ഇ.കെ. വിജയൻ എം.എൽ.എ. സ്കൂൾ ബസാറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വില്പന നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിർവഹിച്ചു. സവിദ്യാർത്ഥികൾക്ക് മിതമായ നിരക്കിൽ പഠനോപകരണങ്ങൾ, കുട,ബാഗ് ഉൾപ്പെടെയെല്ലാം ഒരു കുടകീഴിൽ ഒരുക്കിയിരിക്കുകയാണിവിടെ.10 മുതൽ 60 ശതമാനം വരെ വിലക്കുറവിൽ പഠനോപകരണങ്ങൾ കിട്ടും. ബവേഷ് പി.കെ, ദീപ.എ.കെ, പ്രജീഷ് വി.കെ, എ.പി.അശോക് കുമാർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |