കോഴിക്കോട്: രണ്ട് വ്യത്യസ്ത ഭാവങ്ങൾക്കുടമായായിരുന്നു അഴീക്കോട് മാഷെന്ന് ഡോ. കെ. ജയകുമാർ പറഞ്ഞു.
ഡോ.സുകുമാർ അഴീക്കോടിന്റെ 100-ആം ജന്മ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളിക്കോപ്പ് കയ്യിലേന്തിയ ചെറുപൈതൽപ്പോലെ നിഷ്കളങ്കതയും നർമ്മബോധവുമുള്ള ഒരു മുഖവും ആരെയും എതിർക്കാനുള്ള ധീരതയുടെ മറ്റൊരു മുഖവും അദ്ദേഹത്തിനുണ്ടായിരുന്നു. അഴീക്കോട് മാഷിന്റെ തിരോദ്ധാനം സംഭവിക്കാത്തിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്ന മനസ് ഇന്ന് കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ എം. മുകുന്ദൻ ചടങ്ങിൽ അദ്ധ്യക്ഷനായി. കാലത്തിനപ്പുറം സഞ്ചരിച്ച ഒരു വലിയ മനുഷ്യനാണ് അഴീക്കോട് മാഷ്. അദ്ദേഹത്തെ എന്നും സ്മരിക്കണം. അദ്ദേഹത്തെ മറക്കുന്നത് നമ്മൾ നമ്മളെ തന്നെ മറക്കുന്നതിനു തുല്യമാണെന്ന് എം. മുകുന്ദൻ പറഞ്ഞു. പി. വി. ചന്ദ്രൻ, വി. ആർ. സുധീഷ്, അനിൽ രാധാകൃഷ്ണൻ, കെ. എസ്. വെങ്കിടാചലം, ഡോ. കെ. മൊയ്തു, ജിജോ പി.വി, അഡ്വ. എം. രാജൻ, ശിഷൻ ഉണ്ണീരിക്കുട്ടി, എ. അഭിലാഷ് ശങ്കർ എന്നിവർ പ്രസംഗിച്ചു. സുകുമാർ അഴീക്കോടിന്റെ ജീവിതവഴികളെക്കുറിച്ചുള്ള 'വേ ഓഫ് വിസ്ഡം' എന്ന ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |