കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള 'എന്റെ കേരളം' പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ സമാപനം. പത്ത് ദിവസങ്ങളിലായി നടന്ന മേളയിൽ ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ 200ഓളം സ്റ്റാളുകളാണ് ഒരുക്കിയത്.
സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ വികസന നേട്ടം പ്രദർശിപ്പിച്ചതിനൊപ്പം സേവനങ്ങൾ ഉടൻ ലഭ്യമാക്കുന്ന സ്റ്റാളുകളായിരുന്നു മേളയുടെ പ്രധാന സവിശേഷത. നിർമിത ബുദ്ധി, ഓഗ്മെന്റഡ് റിയാലിറ്റി/ വെർച്വൽ റിയാലിറ്റി, ഡ്രോൺ, റോബോട്ടിക്സ്, ഐ.ഒ.ടി. തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന സ്റ്റാർട്ടപ്പ് മിഷന്റെ എക്സ്പീരിയൻസ് സെന്റർ പവലിയൻ, ഫിറ്റ്നസ് സോൺ, ഹെൽത്ത് സോൺ, വകുപ്പിന്റെ പവലിയൻ, സെൽഫി പോയിന്റ് തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.
കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രദർശനം കാഴ്ചവയ്ക്കുന്ന വിവരപൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, കാർഷിക പ്രദർശനവിപണനമേള, സാംസ്കാരികകലാപരിപാടികൾ, മെഗാ ഭക്ഷ്യമേള, കായികവിനോദപരിപാടികൾ, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തൽ, ടൂറിസംകാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം, ശാസ്ത്രസാങ്കേതിക പ്രദർശനങ്ങൾ, കായിക പ്രദർശനം, സ്കൂൾ മാർക്കറ്റ്, കായികവിനോദ പരിപാടികൾ, പൊലീസ് ഡോഗ് ഷോ എന്നിവയും മേളയുടെ ഭാഗമായി നടന്നു. എന്റെ കേരളം മേളയോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ദേശീയ സരസ് മേള ഇന്ന് സമാപിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |