കുന്ദമംഗലം : സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ സൗജന്യ കലാ പരിശീലനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ ഷിയോലാൽ അദ്ധ്യക്ഷത വഹിച്ചു. വജ്രജൂബിലി കോഓർഡിനേറ്റർ ആദിത്യ ഷിബിൻ പദ്ധതിവിശദീകരിച്ചു. എം.സാബിദ് ( കോൽക്കളി), കൃഷ്ണ ( മോഹിനിയാട്ടം), എം.എം.ആദിത്യ ( തിരുവാതിര), എൻ.കെ. ശ്രീജിത്ത്( കഥകളി- ചെണ്ട ), വി.സൗമ്യ (സംഗീതം വോക്കൽ) എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. മൈമൂന കടുക്കാഞ്ചേരി സ്വാഗതവും എം ഗിരീഷ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |