കോഴിക്കോട്: പുതിയ അദ്ധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ജില്ലയിൽ പാഠപുസ്തക വിതരണം 80 ശതമാനം പൂർത്തിയായി. സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലേക്കുള്ള വിതരണത്തിനായി 3152312 പാഠപുസ്തകങ്ങളാണ് ജില്ലയിലെത്തിയത്. 2988564 എണ്ണം പാഠപുസ്തകങ്ങളും വിതരണം ചെയ്തു. മാർച്ച് ആദ്യവാരം തന്നെ ജില്ലയിലെ 333 സൊസൈറ്റികൾ വഴി പാഠപുസ്തക വിതരണം ആരംഭിച്ചിരുന്നു. ഒന്നു മുതൽ 10ാം ക്ലാസ് വരെയുള്ള പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. ജില്ലാ കേന്ദ്രമായ വെള്ളിമാടുകുന്ന് എൻ.ജി.ഒ ക്വാട്ടേഴ്സ് ഡിപ്പോയിൽ എത്തിയ പുസ്‌തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ പതിച്ചാണ് അയക്കുന്നത്. ജില്ലയിൽ ആകെ 6494380 ലക്ഷം പുസ്തകങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ 41,68,803 പുസ്തകങ്ങളാണ് ജില്ലയിൽ വിതരണം ചെയ്യേണ്ടത്. ഈ മാസം 25 ഓടെ പുസ്തക വിതരണം പൂർത്തിയാകും.
വിതരണം ദ്രുതഗതിയിൽ
ജില്ലയിലെ 1200 സ്കൂളുകളിലേക്കായി 4168803 പുസ്തകങ്ങളാണ് ആവശ്യം. ഇതിൽ 3152312 ലക്ഷം പുസ്തകങ്ങളും എത്തിക്കഴിഞ്ഞു. 2988564 പുസ്കകങ്ങൾ വിതരണം ചെയ്തു. 163748 പുസ്തകങ്ങൾ വിതരണം ചെയ്യാനുണ്ട്. അടുത്ത ആഴ്ചയോടെ വിതരണം പൂർത്തിയാകും.
ഡിപ്പോയിൽ എത്താനുള്ള 1016491 പുസ്കകങ്ങൾ ഈ ആഴ്ചയോടെ എത്തുമെന്ന് അധികൃതർ പറഞ്ഞു. സിലബസിൽ മാറ്റം വരാത്ത ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളിൽ 95 ശതമാനവും വിതരണം പൂർത്തിയായി. മാറ്റം വരുത്തിയ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങളും വിതരണം ചെയ്ത് തുടങ്ങി. രണ്ടാം ഘട്ട വിതരണം ഓണപരീക്ഷ സമയത്ത് നടക്കും. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി എല്ലാ പുസ്‌തകവും ജില്ലാ ഡിപ്പോയിലെത്തും.
ആകെ വിതരണം ചെയ്യുന്ന പുസ്തകങ്ങൾ - 6494380 ലക്ഷം
ആദ്യഘട്ടത്തിൽ -4168803 ലക്ഷം
ഡിപ്പോയിൽ എത്തിയത്- 3152312
വിതരണം ചെയ്തത്- 2988564
രണ്ടാം ഘട്ടത്തിൽ- 2325577 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |