കോഴിക്കോട് : ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി ജില്ലാ ഭരണകൂടം ആരംഭിച്ച 'സഹമിത്ര' പദ്ധതിയുടെ ഭാഗമായി സാമൂഹിക സുരക്ഷാ മിഷന്റെയും സാമൂഹികനീതി വകുപ്പിന്റെയും സഹകരണത്തോടെ ഭിന്നശേഷി നിർണയ ക്യാമ്പ് നടത്തി. കണ്ടംകുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ഹാളിൽ നടന്ന ക്യാമ്പിൽ 98 പേർക്ക് മെഡിക്കൽ ബോർഡ് അംഗീകാരം നൽകി. 30 അപേക്ഷകൾ തുടർ പരിശോധനകൾക്കായി ശുപാർശ ചെയ്തു. സാമൂഹിക സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടർ ഡോ. പി .സി സൗമ്യ, എസ്.ഐ.ഡി സംസ്ഥാന കോ ഓർഡിനേറ്റർ മുജീബ് റഹ്മാൻ, റീജിയണൽ പ്രോഗ്രാം കോ ഓർഡിനേറ്റർ മുഹമ്മദ് ഫൈസൽ, ജിഷോ ജെയിംസ്, നമൃത, ഡോ. നിജീഷ് ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |