ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് നടപ്പിലാക്കിയ ഹരിതം ജൈവ പച്ചക്കറി വിളവെടുപ്പ് എൻ.എസ്. എസ് സംസ്ഥാന ഓഫീസർ ഡോ. ആർ. എൻ. അൻസാർ ഉദ്ഘാടനം ചെയ്തു. പി. ടി.എ പ്രസിഡന്റ് അജീഷ് ബക്കീത്ത അ
ദ്ധ്യക്ഷത വഹിച്ചു. റീജിയണൽ പ്രോഗാം കോ- ഓർഡിനേറ്റർ എസ്. ശ്രീചിത് മുഖ്യ പ്രഭാഷണം നടത്തി. വടകര ക്ലസ്റ്റർ കോ- ഓർഡിനേറ്റർ കെ ഷാജി, ഡി. സമീറ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ കെ. ആർ. ലിഷ സ്വാഗതവും എൻ. എസ്. എസ്. ലീഡർ കെ. അഭിരാമി നന്ദിയും പറഞ്ഞു. കൃഷി വകുപ്പിന്റെ സാങ്കേതിക സഹായത്തോടെ സ്കൂളിനടുത്തുള്ള 40 സെന്റ് സ്ഥലത്താണ് കുട്ടികൾ കൃഷി ചെയ്തത്. വെണ്ട, തക്കാളി, വഴുതിന, പയർ, പച്ചമുളക് തുടങ്ങിയ ഇനങ്ങളാണ് കൃഷിയിടത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |