തിരുവമ്പാടി: കോൺഗ്രസ് 15ാം വാർഡ് കമ്മിറ്റി പാലക്കടവിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശക സമിതി അംഗം മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ജോസഫ് വടക്കേത്ത് അദ്ധ്യക്ഷത വഹിച്ചു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ കുര്യാച്ചൻ തെങ്ങുംമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ, പഞ്ചായത്ത് അംഗം രാമചന്ദ്രൻ കരിമ്പിൽ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജോർജ് പാറേകുന്നത്ത്, ബൂത്ത് പ്രസിഡന്റ് തോമസ് ആലക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. ചൈനയിൽ നടന്ന വേൾഡ് കൈറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീം അംഗം ചാർളി പറയൻകുഴി, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ റിയൽ രാജ്, ആൻ പ്രിയ ഷിജു , ആഷ്ന ഷാജി എന്നിവരെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |