കോഴിക്കോട്: രണ്ടരകോടിയുടെ ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണ പ്ലാന്റിൽ ഷെഡ് നിർമ്മാണം ഉൾപ്പെടെ
2025-26 വർഷത്തെ വാർഷികപദ്ധതിയിൽ സ്പിൽ ഓവർകൂടി പദ്ധതികൾ ഉൾപ്പെടുത്തി പരിഷ്കരിക്കാൻ കോർപ്പറേഷൻ കൗൺസിൽ യോഗത്തിന്റെ അംഗീകാരം. മേയർ ഡോ.ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗമാണ് അനുമതി നൽകിയത്. വിവിധ സ്ഥിരം സമിതികൾ അംഗീകരിച്ച പദ്ധതികളുടെ ലിസ്റ്റാണ് കൗൺസിൽ യോഗം അംഗീകരിച്ചത്. റോഡുകളുടെ അറ്റകുറ്റപണി, ടൗൺഹാൾ രണ്ടാംഘട്ട നവീകരണം, മുതലക്കുളം പാർക്കിംഗ് പ്ലാസ, മീഞ്ചന്ത ബസ് സ്റ്റാൻഡ് നവീകരണം, ബീച്ച് കച്ചവടത്തിന് അടിസ്ഥാന സൗകര്യം രണ്ടാം ഘട്ടം തുടങ്ങി 2024- 25 വർഷത്തെ വാർഷികപദ്ധതിയിൽ പൂർത്തിയാകാത്ത നിരവധി പദ്ധതികൾ സ്പിൽ ഓവർ പദ്ധതികളായിട്ടുണ്ട്. അതേ സമയം തൊഴിലും പരിശീലനവും നൽകാൻ വിജ്ജാന കേരളം വി ലിഫ്റ്റ് പദ്ധതി സംഘടിപ്പിക്കാൻ ധാരണയായിട്ടുണ്ടെന്നും വിശധ വിവരങ്ങൾ സ്പെഷ്യൽ കൗൺസിൽ ചേർന്ന് തീരുമാനിക്കുമെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് പറഞ്ഞു
സ്പിൽ ഓവറിൽ ചർച്ച
പദ്ധതികൾ പൂർത്തിയാകാതെ സ്പിൽ ഓവറായത് സംബന്ധിച്ച് കൗൺസിലർ യോഗത്തിൽ ചർച്ച നടന്നു. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പദ്ധതികളിൽ പലതും യഥാസമയം നടക്കുന്നില്ലെന്നും പദ്ധതി പ്രവൃത്തികൾ സമയ ബന്ധിതമായി പൂർത്തീകരിക്കണമെന്നും പ്രതിപക്ഷ കൗൺസിലറായ എസ്.കെ അബൂബക്കർ പറഞ്ഞു. പുതിയ സ്പിൽ ഓവർ പദ്ധതികളിൽ പലതിനും തുക അനുവദിച്ചില്ലെന്നും വിമർശനമുയർന്നു. അതേ സമയം വിവിധ പദ്ധതികൾ സ്പിൽ ഓവറിൽ വിട്ടുപോയിട്ടുണ്ടെന്ന് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ, കൗൺസിലർമാരായ സത്യഭാമ, നിർമ്മല തുടങ്ങിയവർ ചൂണ്ടിക്കാണിച്ചു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുന്ന സ്പിൽ ഓവർ പദ്ധതികളുടെ ലിസ്റ്റ് നേരത്തെ കൗൺസിലർമാർക്ക് ലഭ്യമാക്കാത്തത് പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിത പറഞ്ഞു.
തുറന്നു കിടക്കുന്ന ഓടകൾ ഉടൻ നീക്കാൻ നടപടി വേണം, നവീകരണം പൂർത്തിയായ ഡിസ്പെൻസറികൾക്ക് ബോർഡ് വെക്കാൻ തുക അനുവദിക്കണം, പ്രാധാനപ്പെട്ട കവലകളിൽ ഹെെമാസ്റ്റ് ലെെറ്റികൾ സ്ഥാപിക്കണം, പൊതു ഇടങ്ങളിൽ സി.സി.ടി.വി സ്ഥാപിക്കാൻ നടപടിയുണ്ടാകണമെന്നും യു.ഡി.എഫ് കൗൺസിൽ പാർട്ടി പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡെപ്യുട്ടി ലീഡർ കെ.മൊയ്തീൻ കോയയും ആവശ്യപ്പെട്ടു.
പുതിയ പദ്ധതികൾ
1.ഞെളിയൻ പറമ്പ് മാലിന്യ സംസ്‌കരണ പ്ളാൻറിൽ ഷെഡ് നിർമാണം
2.മാവൂർ റോഡ് ക്രിമറ്റോറിയം എ.എം.സി
3.വയോമിത്രം ഓഫീസ് സ്റ്റോറേജ് ഫെസിലിറ്റി മെഡിസിൻ
4.പുളക്കടവ് ഗ്രൗണ്ട് നവീകരണ
5.കോവൂർ കമ്യൂണിറ്റി ഹാൾ കിച്ചൺ അനുബന്ധ പ്രവൃത്തികൾ
6.70 ശതമാനം നികുതി പിരിവ് നടത്തിയ 28 വാർഡുകളിലെ റോഡ് പുനരുദ്ധാരണം
7. 70 ശതമാനത്തിൽ കുറവ് നികുതി പിരിവ് നടത്തിയ 47 വാർഡുകളിലെ റോഡ് പുനരുദ്ധാരണം
8. ടൗൺഹാൾ റൂഫ് റിപ്പയർ
9. പൊതു സ്ഥലങ്ങളിൽ വയോജ വയോജനങ്ങൾക്ക് തണലിടം
10. നമ്പികുളങ്ങര റോഡ് ലാസ്റ്റ് റീച്ച് വാർഡ് 10 & 12
11. സി.ഡി.എ ബിൽഡിംഗ് റൂഫ് ഷീറ്റ്
12. നഗരസഭകെട്ടിടങ്ങളുടെ ഇലക്ട്രിക്കൽ എ.എം.സി
13. ഞെളിയൻപറമ്പ് പരിപാലനം അടിസ്ഥാന സൗകര്യ പരിപാലനം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |