നാദാപുരം: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള യാത്രക്ക് നാദാപുരത്ത് സ്വീകരണം നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് നിസാർ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കളത്തിൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ടി.കെ. മാധവൻ, ജില്ല വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി, ജില്ല സെക്രട്ടറി എൻ.കെ. ജുമൈല, ശശീന്ദ്രൻ പപ്പങ്ങാട്, ചന്ദ്രിക കൊയിലാണ്ടി, ടി.കെ.മമ്മു, ആയിഷ, പി. നാരായണൻ മരുതോങ്കര, ആർ.കെ. ഹമീദ്, എം.എ. കരീം എടച്ചേരി, എം.മുജീബ് റഹ്മാൻ, അസ്ലിം മരുതോങ്കര, ഉമർ ഫാറൂഖ്, പി.പി.ഖാലിദ്, പി.വി.ലത്തീഫ്, ടി. കുഞ്ഞാലി, പി. ആയിഷ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |