പേരാമ്പ്ര: വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുക തുടങ്ങിയവ ലക്ഷ്യമാക്കി നടന്ന 2കെ25 ഏകദിന ശില്പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അദ്ധ്യക്ഷത വഹിച്ചു. വി കെ പ്രമോദ്, സി.കെ പാത്തുമ്മ , കെ.കെ ലിസി, കെ. അജിത, സി.എം. സനാതനൻ, പ്രഭാശങ്കർ,ശശികുമാർ പേരാമ്പ്ര, രജില പി.കെ പ്രസംഗിച്ചു. കെ ഷാജിമ, പി.കെ റഷീദ്, സരിത്ത് സി.കെ, അജയൻ പി.എൻ, ദിവ്യ ഡി, ഹിമ പി.കെ ക്ലാസെടുത്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ബി ആർ സി പേരാമ്പ്രയും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |