വടകര: ഓർക്കാട്ടേരി ബ്ലോക്ക് എംപ്ലോയീസ് കോ ഓപ്പ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സംഘം മെമ്പർമാരുടെയും ഇടപാടുകാരുടെയും മക്കളിൽ ഉന്നത വിജയം നേടിയവരെയാണ് അനുമോദിച്ചത്. കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. സംഘം വൈസ് പ്രസിഡന്റ് എം വിജയൻ അദ്ധ്യക്ഷത വഹിച്ചു. തില്ലേരി ഗോവിന്ദൻ, പി .കെ രാജൻ, കുറുന്താറത്ത് രാജൻ, കെ .പി വിനോദൻ, കെ .കെ ബാലകൃഷ്ണൻ, വി .കെ ശശി, പി രമേഷ് എന്നിവർ പ്രസംഗിച്ചു. കെ. കുഞ്ഞിരാമക്കുറുപ്പ് സ്മാരക കാഷ് അവാർഡ്, എ പി കുഞ്ഞിക്കണ്ണൻ മാസ്റ്റർ സ്മാരക കാഷ് അവാർഡ് ,എൻ.കെ ഗോപാലൻ മാസ്റ്റർ സ്മാരക കാഷ് അവാർഡ് എന്നിവയാണ് വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |