കൽപ്പറ്റ:പ്രകൃതി ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട വയനാട് മുണ്ടകൈയിൽ നിന്നുള്ള വിദ്യാർത്ഥികൾ സംസ്ഥാനത്തെ ഏറ്റവും വലിയ വികസനപദ്ധതിയായ വിഴിഞ്ഞം തുറമുഖം കാണാനെത്തി.
ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളിൽ നിന്ന് അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് കുതിക്കാൻ കഴിയണമെന്ന് കുട്ടികളെ സ്വീകരിച്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു. മണൽത്തരിയോളം പോന്നൊരു മത്സ്യം കടൽത്തിരയോട് ഒറ്റയ്ക്ക് പൊരുതി നിന്ന കഥ വിദ്യാർത്ഥികളുമായി ഡോ. ദിവ്യ പങ്കുവച്ചു. പത്ത് വിദ്യാർത്ഥികളാണ് വയനാട്ടിൽ നിന്ന് വിഴിഞ്ഞത്തെത്തിയത്.
കടലോളം സാദ്ധ്യതകൾ കൈക്കലാക്കി വിഴിഞ്ഞം തുറമുഖത്ത് നിന്നു മടങ്ങിയ വിദ്യാർത്ഥികൾക്കിത് പ്രതിസന്ധികൾ ഏല്പിച്ച മുറിവുണക്കുന്ന വിസ്മയയാത്രയായി.
മുഹമ്മദ് യാസിൻ, മുഹമ്മദ് അബിൻഷ, ശ്രീരാഗ്, ഷാഹിദ് പി. എ., ആദിൽ റഹ്മാൻ കെ. മുഹമ്മദ് ഇഷാഖ്, ഫാത്തിമ നൂറിഹ്, സുഹാന പി. പി., സൻഹ ഫെറിൻ പി. പി., ഹിബ തസ്നി എന്നിവരാണ് വിഴിഞ്ഞം തുറമുഖം സന്ദർശിച്ചത്.മുണ്ടക്കൈചൂരൽമല ദുരന്തത്തിനിരയായ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് നൽകുന്ന ലാപ്‌ടോപുകൾ രാവിലെ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഇവർ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |