കുന്ദമംഗലം: ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച പൊതുപ്രവര്‍ത്തകന്‍ പെരുവഴിക്കടവ് പീടിക തൊടികയിൽ കലേഷിന്റെ കുടുംബത്തിന് വേണ്ടി നാട്ടുകാർ നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം എം.കെ.രാഘവൻ എം.പി.നിർവഹിച്ചു. പെരുവഴിക്കടവ് മേപ്പുത്തലത്ത് 11 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചിട്ടുള്ളത്. വസ്തുവിൻ്റെ പ്രമാണം പി.ടി.എ.റഹിം എം.എൽ.എ കുടുംബത്തിന് നൽകി. അഡ്വ.ഷമീർ കുന്ദമംഗലം, ടി.കെ.സദാനന്ദൻ, അമൃത മിഥുൻ എന്നിവർക്ക് ഉപഹാരം നൽകി. ബാബു നെല്ലൂളി അദ്ധ്യക്ഷത വഹിച്ചു. അരിയിൽ അലവി, ലിജി പുൽക്കുന്നുമ്മൽ, ടി.പി.മാധവൻ, ടി.പി.സുരേഷ്, വിനോദ് പടനിലം, എം.എം.സുധീഷ് കുമാർ, സി.വി.സംജിത്ത്, എം.ബാബുമോൻ, ജംഷീദ്, അഫ്സൽ,യു.സി പ്രീതി, ശശികുമാർ കാവാട്ട്, ഷാജി കുഴുമ്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |