കുന്ദമംഗലം: മർകസ് ഐ.ടി.ഐ യിൽ യുവജന നൈപുണ്യ സംഗമം(സ്‌കിൽസ്പിറേഷൻ) 15 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10 ന് ഐ.ടി.ഐ ക്യാമ്പസിൽ നടക്കുന്ന സംഗമം കേരള യുവജനകാര്യ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിക്കും. അഡ്വ. പി.ടി.എ റഹീം എം.എൽ.എ മുഖ്യാതിഥിയാവും. പരിപാടിയുടെ ഭാഗമായി നടക്കുന്ന യൂത്ത് സമ്മിറ്റ് രാജ്യസഭാ എം.പി ഡോ. ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മുഹമ്മദലി,അക്ബർ ബാദുഷ സഖാഫി, കെ.കെ.ഷമീം, ജൗഹർ കുന്ദമംഗലം, അബ്ദുൽ അസീസ് സഖാഫി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |