കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് പ്രമോദ് വി.പി, വാസു പ്രിയദർശിനി, ശ്രീനിവാസൻ ഇ എം, തുടങ്ങിയവർ പ്രസംഗിച്ചു. തെരുവുനായകളുടെ ശല്യം ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. തെരുവുനായ ആക്രമിക്കുന്ന സ്ഥിതിവരെയുണ്ടായി. തെരുവുനായ ശല്യത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുമെന്നും നേതാക്കൾ പറഞ്ഞു. മാർച്ചിന് ശ്രീനിവാസൻ പി.എം, ചോയിക്കുട്ടി.ഒ, റാഫി ആർ.കെ, ഗംഗാധരൻ ഉമ്മച്ചേരി, മനോജ് യു.വി, നിഖിൽ കെ.വി, റൗഫ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |